നെടുമങ്ങാട്: നെടുമങ്ങാട് ഗവ. കോളേജിന് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച കോളേജ് ബസിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ കോളേജ് അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയി അദ്ധ്യക്ഷനായി. യഹിയ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, അഡ്വ.ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, കൗൺസിലർ അജിത, കെ. സോമശേഖരൻ നായർ,, വട്ടപ്പാറ ചന്ദ്രൻ, പി.ജി. പ്രേമചന്ദ്രൻ, പൂവത്തൂർ ജയകുമാർ, ഡോ.ആർ.എൻ. അൻസർ, ഡോ. അലക്സ് എന്നിവർ സംസാരിച്ചു.