നെടുമങ്ങാട്: മന്ത്രി ജി.ആർ. അനിലിന്റെ ഓഫീസ് മഞ്ച റോഡിൽ നെടുമങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ സമീപത്തായി പ്രവർത്തനമാരംഭിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, എൽ.ഡി.എഫ് നേതാക്കളായ കരിപ്പൂര് വിജയകുമാർ, സോമശേഖരൻ നായർ, കരിപ്പൂര് ഷാനവാസ്, വിനയചന്ദ്രൻ, വി.ബി. ജയകുമാർ, കരകുളം രാജീവ്, എസ്.ആർ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ഓഫീസ് പ്രവർത്തനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9:30 മുതൽ ഒന്നുവരെ ആയിരിക്കും. ഫോൺ:+919747434740.