
കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെയും യോഗം വനിതാസംഘം പഠന സഹായഹസ്‌തം പദ്ധതിയുടെയും ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് നിർവഹിച്ചു. യുണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ അദ്ധ്യക്ഷനായിരുന്നു.
യൂണിയൻ വൈസ് പ്രസിഡന്റ് എസ്. സുശീലൻ പദ്ധതി വിശദീകരണം നടത്തി. വനിതാസംഘം യൂണിറ്റുകൾക്കുള്ള പ്രതിരോധ മരുന്നുകളും ഫേസ് മാസ്‌കുകളും വനിതാസംഘം ചെയർപേഴ്സൺ ലതികകുമാർ ഏറ്റുവാങ്ങി. പഠനസഹായഹസ്‌തം പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള നെറ്റ് റീചാർജ് ഉദ്ഘാടനം വനിതാസംഘം കേന്ദ്രസമിതി അംഗം ഗീതാമധു നിർവഹിച്ചു.
യോഗത്തിൽ കൗൺസിലർമാരായ പ്രദീപ്, മണ്ണിൽ മനോഹരൻ, സനൽ, തുളസീധരൻ, മുട്ടയ്ക്കാട് ഷാജിമോൻ, കോവളം ശ്രീകുമാർ, വനിതാസംഘം കമ്മിറ്റി അംഗം ഗിരിജ, സൈബർ സേന ജില്ലാ കമ്മിറ്റി അംഗം മനോജ് കോവളം എന്നിവർ പങ്കെടുത്തു.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി വനിതാ സംഘം യൂണിറ്റുകൾക്കുള്ള കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ലതികകുമാറിന് നൽകി നിർവഹിക്കുന്നു