നെടുമങ്ങാട്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടിയ പത്താം ക്ലാസ് വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി അനഘയ്ക്ക് സഹായവുമായി എ.ഐ.എസ്.എഫ്. മന്ത്രി ജി. ആർ. അനിലിനെ വിളിച്ച് ആവിശ്യം പറഞ്ഞ വിദ്യാ‌ർത്ഥിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ എ.ഐ.എസ്.എഫ് നെടുമങ്ങാട് മണ്ഡലം കമ്മറ്റിയോട് അദ്ദേഹം നിർദേശിച്ചു. തുടർന്ന് അനഘയ്ക്ക് മണ്ഡലം കമ്മിറ്റി സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് സ്മാർട്ട് ഫോൺ കൈമാറി. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എസ്. ആർ. വിജയൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഷാജി അഹമ്മദ്, പി. കെ. രാധാകൃഷ്ണൻ, എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സനീൻ എന്നിവർ പങ്കെടുത്തു.