ആറ്റിങ്ങൽ: കൊവിഡ് വാക്സിൻ നൽകുന്നതിൽ രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ലീഡർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ വലിയകുന്ന് ഹോസ്പിറ്റലിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വി.എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികൾ സി.പി.എം ഡി.വൈ.എഫ്.ഐകാരുടെ തടവറയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരത്തിന് സാംസ്‌കാരിക വേദി സെക്രട്ടറി എസ്. ശ്രീരംഗൻ നേതൃത്വം നൽകി. കെ. കൃഷ്ണമൂർത്തി, എം.എച്ച്. അഷ്റഫ്, അഡ്വ. ജി. വിജയധരൻ, ബി. മനോജ്, ആർ. രതീഷ്, എസ്. പ്രസന്നകുമാർ, ശാസ്തവട്ടം രാജേന്ദ്രൻ, വിജയകുമാർ, ഗോപി വലിയകുന്നു, രാധകൃഷ്ണൻ എന്നിവർ സംസാരിച്ചു.