തിരുവനന്തപുരം: ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചക്രസ്തംഭന സമരം തലസ്ഥാന ജില്ലയിൽ പൂർണം. രാവിലെ 11 മുതൽ 11.15 വരെ വാഹനങ്ങൾ നിരത്തിൽ നിറുത്തിയിട്ടാണ് പ്രതിഷേധിച്ചത്.
സ്റ്റാച്യുവിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സി. ജയൻബാബു, കെ.എസ്. സുനിൽകുമാർ, പുല്ലുവിള സ്റ്റാൻലി, ഹരികൃഷ്ണൻ, സോളമൻ വെട്ടുകാട്, ജോസഫ്, സോണിയാ ജോർജ്, കവടിയാർ ധർമ്മൻ, കെ. ബാബു എം.എൽ.എ, ബി. സത്യൻ, തമ്പാനൂർ മുരളി, ജി. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു. ഓവർബ്രിഡ്ജിൽ ഡോ.എ. നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. ജയമോഹൻ, നാലാഞ്ചിറ ഹരി, പ്രവീൺ, കെ.എസ്. മധുസൂദനൻ, പ്രമോദ് എന്നിവർ പങ്കെടുത്തു. പി.എം.ജിയിൽ ഇ.കെന്നഡി, പി.എസ്. നായിഡു, പ്രദീപ്, സി.കെ. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. പാളയത്ത് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
സി. പ്രസന്നകുമാർ, എ.എ.റഹിം, പി.കെ. രാജു, രാധാകൃഷ്ണൻ നായർ, തമ്പാനൂർ മധു, ടി.എസ്. ബിനുകുമാർ, ഐഷാബേക്കർ, ജിജി, ദീപു പ്ലാമൂട് എന്നിവർ പങ്കെടുത്തു. പുളിമൂട്ടിൽ മീനാങ്കൽ കുമാർ, ഷാജഹാൻ, എം. സുന്ദരം, ആയുർവേദ കോളേജിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സിറ്റാദാസ്, രവീന്ദ്രൻ നായർ, ഡി.ആർ. അനിൽ തമ്പാനൂരിൽ ശാന്തകുമാർ, പുത്തൻപള്ളി നിസാർ, കിഴക്കേകോട്ടയിൽ എൻ. സുന്ദരംപിള്ളയും തമ്പാനൂർ ചെന്തിട്ട ഫ്ലൈ ഓവറിൽ എസ്. പുഷ്പലതയും മണക്കാട് കെ.സി. കൃഷ്ണൻകുട്ടിയും ഉദ്ഘാടനം ചെയ്‌തു. കിള്ളിപ്പാലത്ത് ചാല മോഹനൻ, ചൂരക്കാട്ട് ഇന്ദിര, അമ്പലത്തറയിൽ എസ്. സലീം, പൂജപ്പുരയിൽ വൃന്ദാറാണി, പവർഹൗസ് റോഡിൽ എം.സുന്ദരം, ആര്യശാലയിൽ മായ പ്രദീപ്, ചെമ്പൊണിപ്പുരയിൽ ജയചന്ദ്രൻ, കിള്ളിപ്പാലത്ത് എസ്.എ. സുന്ദർ, ചാല റോഡിൽ ജയൻ കൊത്തുവാലി, അട്ടക്കുളങ്ങരയിൽ കെ. രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്‌തു. ചാല ഏരിയയിലെ മറ്റു കേന്ദ്രങ്ങളിൽ എം. മണികണ്ഠൻ,
ജി ശിവദാസൻ, പി ഗീത, എ.എം. ജലീൽ, ഷാജഹാൻ വെട്ടുമ്പുറം എന്നിവർ ഉദ്ഘാടനം ചെയ്തു.