തിരുവനന്തപുരം: ഇന്ധനവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ റോഡ് ട്രാൻസ്‌പോർട്ട് മേഖലയെ തകർക്കുന്നതിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്‌ത പ്രതിഷേധ ധർണ പി.എം.ജി ജംഗ്ഷനിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മുൻ മന്ത്രി ബാബു ദിവാകരൻ, മാഹീൻ അബൂബക്കർ, പി.എസ്. നായിഡു, കെന്നഡി, കുമാരപുരം ഗോപൻ എന്നിവർ സംസാരിച്ചു.