
നെയ്യാറ്റിൻക്കര: കൊവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയുടെ 'അതിജീവനം ഉപജീവനത്തിനായി' എന്ന പദ്ധതി സാക്ഷാത്കാരത്തിലേക്ക്. റേഡിയോളജി ഡിപ്പാർട്‌മെന്റിൽ ഉപയോഗിക്കുന്ന പ്രിന്റ്ഡ് കവറുകൾക്കു പകരം ന്യൂസ് പേപ്പർ കവറുകൾ എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വീട്ടമ്മമാർ, വിദ്യാർത്ഥികൾ, നിംസ് മെഡിസിറ്റി ജീവനക്കാർ, കൊവിഡ് കാരണം തൊഴിൽ നഷ്ടമായവർ തുടങ്ങിയവർ ആയിരത്തോളം പേപ്പർ കവറുകളാണ് ഈ പദ്ധതി പ്രകാരം നിർമിച്ചു നൽകിയത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നിംസ് മെഡിസിറ്റിയുടെ ചെറിയൊരു കൈത്താങ്ങ് എന്നോണം ഓരോ പേപ്പർ കവറിനും പ്രിന്റ്ഡ് പേപ്പറിന്റെ അതെ വില നൽകിക്കൊണ്ടാണ് പദ്ധതി മുന്നോട്ടു പോകുന്നത്. പദ്ധതിയുടെ സാക്ഷാത്കാരം നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. മഞ്ജു തമ്പി ഉദ്ഘാടനം ചെയ്തു.
ക്യാപ്ഷൻ: കൊവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയുടെ 'അതിജീവനം ഉപജീവനത്തിനായി' എന്ന പദ്ധതി സാക്ഷാത്കാരം നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. മഞ്ജു തമ്പി ഉദ്ഘാടനം ചെയ്യുന്നു