പാറശാല: ആറയൂർ സർവീസ് സഹകരണ ബാങ്കിന്റെ നടപടികളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിയതിനെ തുടർന്ന് സഹകരണ നിയമം 44 പ്രകാരം അയോഗ്യത കല്പിക്കുകയും ഭരണസമിതി പിരിച്ചുവിട്ട് ഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയതായും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവച്ചു.
അംഗങ്ങളുടെ ക്രമവിരുദ്ധ നടപടികളിൽ ബാങ്കിന് 2,82,24,880 രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഘത്തിന്റെ തുടർ ഭരണം നടത്തിപ്പിനായി നെയ്യാറ്റിൻകര അസി. രജിസ്ട്രാർ ഓഫീസിലെ പാറശാല യൂണിറ്റ് ഇൻസ്‌പെക്ടർ ആർ.എസ്. സജിതയെ അടുത്ത ആറ് മാസത്തേക്ക് പാർട്ട് ടൈം അഡ്‌മിസ്‌ട്രേറ്ററായും നിയമിച്ചു.