photo

നെടുമങ്ങാട്: ഇന്ധനവില കൊള്ളക്കെതിരെ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിൽ അമ്പതോളം കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം നടത്തി. കച്ചേരി നടയിൽ സി.പി.എം ജില്ലാ സെക്രരട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. അരുൺകുമാർ , സി.പി.ഐ സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ, മണ്ഡലംം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ മറ്റു കേന്ദ്രങ്ങങളിൽ ഉദ്ഘാടനം ചെയ്തു. പാലോട്ട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ. മധുവും തൊളിക്കോട്ട് ആർ. സഞ്ജയനും ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട് കെ.എസ്.ആർ.ടി.സി യൂണിറ്റിൽ സി.ഐ.ടി.യു നടത്തിയ ചക്രസ്തംഭന സമരത്തിന് എംപ്ലോയിസ് അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി ഷൈജു മോൻ, ജില്ലാ ട്രഷറർ എൻ.ബി ജ്യോതി, യൂണിറ്റ് പ്രസിഡന്റ് വി.ജെ. അജീഷ്, സംസ്ഥാന കൗൺസിൽ അംഗം കെ. ദിനേശ് കുമാർ, കമ്മിറ്റി അംഗം എ. രാജീവ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: കച്ചേരി നടയിൽ ചക്ര സ്തംഭന സമരം

ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു