കോവളം: പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ തിരുവല്ലം പാലം ജംഗ്ഷനിൽ നടന്ന സമരം സി.ഐ.ടി.യു തിരുവല്ലം വെസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറി തിരുവല്ലം ഡി. ജയകുമാർ ഉദ്ഘാടനം ചെയ്‌തു. തിരുവല്ലം ഹൈവേയിൽ തിരുവല്ലം മോഹനൻ, കൊല്ലംതറ ജംഗ്ഷനിൽ തിരുവല്ലം ഉദയൻ, പാച്ചല്ലൂർ ചുടുകാട് ജംഗ്ഷനിൽ പി. കുമാരൻ, വാഴമുട്ടം ജംഗ്ഷനിൽ രാധാകൃഷ്ണൻ, വെള്ളാറിൽ അഡ്വ. എൻ. വിജയകുമാർ, കോവളം ജംഗ്ഷനിൽ ആർ. ശശിധരൻ, പാച്ചല്ലൂർ ജംഗ്ഷനിൽ കെ.എസ്. നടേശൻ എന്നിവർ ഉദ്ഘാടനം ചെയ്തു.