aituc

പാറശാല: എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കാരോട് പഞ്ചായത്തിലെ പഴയ ഉച്ചക്കടയിൽ നടന്ന ചക്ര സ്തംഭന സമരം മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായ എൽ. ശശികുമാർ ഉദ്‌ഘാടനം ചെയ്തു. ഡി.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.വിജയൻ, ഡോ.എസ്. ശശിധരൻ എന്നിവർ സംസാരിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറി പ്രമോദ് കുമാർ, എൽ. മധു, എസ്. രാജൻ, സി.ബി. ബിനു, പി.ജി. സുരേഷ് കുമാർ, വാർഡ് മെമ്പർ ബി. അനിത, മുടിപ്പുര സുരേഷ്, മണികണ്ഠൻ, പൊഴിയൂർ വിജയൻ, ടി.ആർ.അനീഷ്, വൈ.അനീഷ്, വൈ. അലക്സ്, ജയലത തുടങ്ങിയ ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു.