തിരുവനന്തപുരം: കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ 24 മണിക്കൂർ ഉപവസിക്കും. 23ന് രാവിലെ 10ന് പട്ടം എം.വി.ആർ ഭവനിൽ നടക്കുന്ന ഉപവാസം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 24ന് സമാപന സമ്മേളനം മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ. മുനീർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.