തിരുവനന്തപുരം: ടെക്‌നോപാർക്ക് കാമ്പസിലെ 300ഓളം കരാർ, സപ്പോർട്ട് ജീവനക്കാർക്കായി റോട്ടറി ക്ലബ് ഒഫ് ടെക്‌നോപാർക്ക് സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി. ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവർക്ക് കൈത്താങ്ങാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റോട്ടറി ക്ലബ് ടെക്‌നോപാർക്ക് പ്രസിഡന്റ് ഹരീഷ് മോഹൻ പറഞ്ഞു. ക്ലബ് സെക്രട്ടറി മനുമാധവൻ, ജെയിംസ് വർഗീസ് (റോട്ടറി സോൺ III അസിസ്റ്റന്റ് ഗവർണർ), ഡോ. സിനിരാജ് രവീന്ദ്രൻ (കൊവിഡ് ടാസ്‌ക് ഫോഴ്സ് കോ-ഓർഡിനേറ്റർ) കെ. ശ്രീനിവാസൻ (ഡിസ്ട്രിക്ട് ഗവർണർ ഇലക്ട്, റോട്ടറി ഡിസിട്രിക്ട് 3211), ശ്യാം സ്റ്റർറി ( റോട്ടറി സോൺ VIII അസിസ്റ്റന്റ് ഗവർണർ ഇലക്ട്), വൈസ് പ്രസിഡന്റ് റോണി സെബാസ്റ്റിയൻ, ട്രഷർ ടിജി തങ്കച്ചൻ എന്നിവർ സംസാരിച്ചു.