തിരുവനന്തപുരം: ലോക സംഗീതദിനമായ ഇന്നലെ പ്രശസ്ത കർണാടക സംഗീതാചാര്യൻ എസ്. രത്നാകരൻ ഭാഗവതരെ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഭാഗവതർക്ക് ഉപഹാരം നൽകിയ കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തെ പൊന്നാട ചാർത്തി. ഭാഗവതരുടെ ശ്രീകണ്ഠേശ്വരത്തെ വസതിയിൽ നടന്ന ചടങ്ങിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.
കൗൺസിലർ എസ്. വിജയകുമാർ, സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, എസ്.ആർ. കൃഷ്ണകുമാർ, സബീർ തിരുമല, വിമലമേനോൻ, അരുൺ ചാരുപാറ, ജയശ്രീ ഗോപാലകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം, സുകു പാൽക്കുളങ്ങര എന്നിവർ പങ്കെടുത്തു.