തിരുവനന്തപുരം: കൊവി‌‌ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കന്ന പൊലീസിന് കരുതലുമായി കിംസ് ഹെൽത്ത്. സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ (സി.എസ്.ആർ) ഭാഗമായി തിരുവനന്തപുരം റൂറൽ പൊലീസിന് കൊവിഡ് സുരക്ഷാവസ്‌തുക്കൾ കൈമാറി. ആശുപത്രി സി.ഒ.ഒ രശ്മി ആയിഷ 5000 മാസ്‌ക്കുകൾ,​ 100 ഫേസ് ഷീൽഡ്, 500 സാനിറ്റൈസർ എന്നിവ റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് കൈമാറി. പൊലീസിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രശ്‌മി പറഞ്ഞു.