school

വെഞ്ഞാറമൂട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെഞ്ഞാറമൂട് എം.എം.എം സ്കൂൾ നെല്ലനാട് ഗ്രാമപഞ്ചായത്തിനും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനും പ്രതിരോധ ഉപകരണങ്ങൾ സംഭാവനയായി നൽകി. കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രനും എസ്.ഐ ഷറഫുദ്ദീനും സ്കൂൾ അധികൃതരിൽ നിന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് നടത്തിവരുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ധനസഹായവും ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, സ്കൂൾ ചെയർമാൻ എം.എസ്. ഷാജി, ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, ഡയറക്ടർമാരായ നൗഷാദ് മൈലയ്ക്കൽ, മജീദ്, ബഷീർ നീർച്ചാലിൽ, സുധീർ ഖാൻ, പ്രിൻസിപ്പൽ ആനി ജോൺ, ജസ്ന തുടങ്ങിയവർ പങ്കെടുത്തു.