വിതുര: തൊളിക്കോട് പഞ്ചായത്തിലെ കാരക്കാംതോട് പ്രദേശത്തുനിന്ന് കോൺഗ്രസ് വിട്ട് സി.പി.ഐയിൽ ചേ‌ർന്ന കുടുംബങ്ങളെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ സ്വീകരിച്ചു. സ്വീകരണയോഗത്തിൽ സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, പറണ്ടോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറുത്തിപ്പാറ സജീവ്, ഷമീം പുളിമൂട്, സന്തോഷ് വിതുര, ആഷിക്ക്, ബി. സജീവ്, റിജാസ്, വിഷ്ണു എന്നിവർ പങ്കെടുത്തു. കാരക്കാംതോട് യൂണിറ്റ് സെക്രട്ടറിയായി സനൽ, ജോയിന്റ് സെക്രട്ടറിമാരായി അരുൺ, മഹേഷ് എന്നിവരേയും തിരഞ്ഞെടുത്തു.