പോത്തൻകോട്: സൈനിക സ്‌കൂളിന് സമീപം ചന്തവിള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചനിലയിൽ പൗഡിക്കോണം സ്വദേശി പ്രഭാകരൻ നായർ (66) ആണ് മരിച്ചത് ചന്തവിള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ അവോക്കി റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇന്നലെ രാത്രി ഡ്യൂട്ടിയിലായിരുന്നു. രാവിലെ 8 മണിക്ക് പകരക്കാരൻ എത്തിയപ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ നിഗമനം.