ksktu

മുടപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാസ്റ്റേറ്റ്കർഷക തൊഴിലാളിയൂണിയൻ ( കെ.എസ്.കെ.ടി.യു ) മംഗലപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേ സമരം സംഘടിപ്പിച്ചു.
അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറിയുമായ ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു. സി.പി.എം അംഗങ്ങളായ
ബി.മുരളിധരനായർ, ബി.ശോഭ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രഘുനാഥൻനായർ , ടി. പ്രശോഭൻ, കെ.എസ്.കെ.ടി.യു മേഖലാസെക്രട്ടറി ബി . ഷിബു, മേഖലാ പ്രസിഡൻ്റ് പ്രസന്നൻ, സജയൻ സിമി, സുരേഷ് കുമാർ,ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.