cpi

നെയ്യാറ്റിൻകര: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം കമ്മിറ്റിയംഗം എസ്.എസ്. ഷെറിൻ, പാർട്ടി ജില്ലാ കൗൺസിലംഗം ജി.എൻ. ശ്രീകുമാരൻ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സജീവ്കുമാർ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി.ഐ. ഉണ്ണിക്കൃഷ്ണൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ സി. ഷാജി, വി. അനിൽകുമാർ, എ. കൃഷ്‌ണകുമാർ, ആർ. സാബിരാജ് തുടങ്ങിയവർ സംസാരിച്ചു.