kpd

നെയ്യാറ്റിൻകര: രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പാറശാല നിയോജകമണ്ഡലം വനിതാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. അമരവിള ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബാല ഗിരിജ അമ്മാൾ ഉദ്ഘാടനം ചെയ്തു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറിയും സംസ്ഥാന വനിതാ കമ്മിറ്റി അംഗവുമായ അമരവിള സതി കുമാരി അദ്ധ്യക്ഷയായിരുന്നു. പ്രസിഡന്റ്‌ മണ്ണാംകോണം സന്തോഷ്‌, കോൺഗ്രസ്‌ പാറശാല ബ്ലോക്ക്‌ പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, കോൺഗ്രസ്‌ നേതാവും മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാനുമായിരുന്ന പി. മോഹൻകുമാർ, ശിവകുമാർ, ലില്ലി ടീച്ചർ, ധനുവച്ചപുരം വാർഡ് മെമ്പർ ബിന്ദുബാല ശ്രീകണ്ഠൻ, വിജിത്ര സജിൻ തുടങ്ങിയവർ പങ്കെടുത്തു.