തിരുവനന്തപുരം: കൊവിഡ് വ്യാപനം മൂലം അടച്ചിട്ട സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡും ലോക്ക്ഡൗണും ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലയാണിത്. കൊവിഡിൽ നിശ്ചലമായ ടൂറിസം മേഖലയുടെ ഇതു വരെയുള്ളനഷ്ടം കണക്കാക്കുന്നുണ്ട്. ഗൈഡുമാരുൾപ്പെടെയുള്ളവരെ സഹായിക്കും. ഇതിനായി ഇൻസെന്റീവ് അടക്കം നൽകും.
വിദേശ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കും. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാൻ നടപടിയെടുക്കും. ഇതിനുള്ള ചർച്ചകൾ നടക്കുന്നു. പഞ്ചായത്തുതലത്തിൽ തന്നെ ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.