photo

പാലോട്: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് കല്ലറ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ പി.എസ്. ബാജിലാൽ, പവിത്ര കുമാർ, ശൈലജാ രാജീവൻ, ചന്ദ്രശേഖരപിള്ള, പി. രാജീവൻ, വി. രാജ് കുമാർ, ഇ.എം. നസീർ, പാങ്ങോട് അനിൽ,ഡി.എസ്. വിജയൻ, ഫൽഗുനൻ ഷംനാദ്, സുഭാഷ്, സെബിൻ, സെയ്ഫ്, സജർ, ജിജോ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.