കടയ്ക്കാവൂർ: പെട്രോൾ-ഡീസൽ പാചകവാതക വില നിത്യേന വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണയ്ക്ക് 92 രൂപ വിലയായി. ഇന്ധന ചെലവിനുള്ള മത്സ്യങ്ങൾ പോലും കിട്ടാത്ത അവസ്ഥയാണ്. മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ആറ്റിങ്ങൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. രാമു അഞ്ചുതെങ്ങ് പോസ്റ്റോഫീസിനു മുമ്പിലെ പ്രതിഷേധവും ആർ. സുഭാഷ് പെരുമാതുറ പോസ്റ്റോഫീസിനു മുന്നിലും ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ കായിക്കര പോസ്റ്റോഫീസിനു മുന്നിലും യൂണിയൻ സംസ്ഥാന ട്രഷറർ സി.പയസ് അഞ്ചുതെങ്ങ് ആശുപത്രിക്കു മുന്നിലും സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി.വി. ജയകുമാർ പൂത്തുറ പോസ്റ്റോഫീസിനു മുന്നിലും യൂണിയൻ ഏരിയ സെക്രട്ടറി ആർ.ജറാൾഡ് മാമ്പളളിയിലും ബി. എൻ. സൈജുരാജ് മണ്ണാക്കുളത്തും എം. ബിജു പൂത്തുറയിലും ഉദ്ഘാടനം ചെയ്തു. ജസ്പിൻ മാർട്ടിൻ, ജസ്റ്റിൻ ക്രിസ്റ്റഫർ, സേവ്യർ, ആന്റോ ആന്റണി, രാജു , ബോസ്ക്കോ സെൽവൻ എന്നിവർ പങ്കെടുത്തു.