കാട്ടാക്കട : ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്കിന്റെ 82-ാം സ്ഥാപക ദിനാചരണം അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജാ ഹരി ഉദ്ഘാടനം ചെയ്‌തു. ഫോർവേഡ് ബ്ലോക്ക് ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിനാചരണത്തിന്റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്ത് ഡൊമിലിസറി കെയർ സെന്ററിലേയ്ക്കും ആരോഗ്യ സേനാ പ്രവർത്തകർക്കും പ്രതിരോധത്തിനൊരു കരുതൽ നൽകി പദ്ധതി ശ്രീജാ ഹരി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്. ഹരി, ആര്യനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രതീഷ്, ശ്രീരാഗ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനൂപ്.എസ്, കട്ടയ്ക്കാൽ ചന്ദ്രൻ, കോട്ടൂർ ഷിബു എന്നിവർ സംസാരിച്ചു.