വർക്കല: നഗരസഭ നട്ടുവളർത്തിയ ഫല വൃക്ഷതൈകൾ നഗരസഭ തന്നെ പിഴുത് മാറ്റിയതിൽ പ്രതിഷേധം. നഗരസഭാ കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്
പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പിന്നിൽ നട്ടു വളർത്തിയ ഫല വൃക്ഷതൈകൾ കഴിഞ്ഞദിവസം നഗരസഭ അധികൃതർ ജെ.സി.ബി. ഉപയോഗിച്ച് നീക്കം ചെയ്തതാണ് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ നഗരസഭ ഭരണ സമിതി നട്ടുപിടിപ്പിച്ച ഫലവൃക്ഷ തൈകളാണ് പുതിയ ഭരണസമിതി പിഴുത് മാറ്റിയത്. 2020 -ൽ പരിസ്ഥിതി ദിനത്തിലാണ് 2000 വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്.
നഗരസഭാ ബസ് സ്റ്റാൻഡിനുള്ളിലും കോടതി പരിസരത്തും പൊതു ഇടങ്ങളിലുമാണ്നട്ടത്.വളർന്ന് ഒരുവർഷം പ്രായമായ വൃക്ഷങ്ങളാണ് ഇക്കഴിഞ്ഞ പരിസ്ഥിതിദിനം കഴിഞ്ഞപ്പോൾ നീക്കം ചെയ്തത്.
ബസ് സ്റ്റാൻഡിനായി പൊന്നും വിലയ്ക്കെടുത്ത ഭൂമിയിൽ വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കാനുള്ളതല്ലെന്ന വാദമാണ് നഗരസഭയിലെ പുതിയ ഭരണസമിതി ഉയർത്തുന്നത് . ഭാവിയിൽ സ്റ്റാൻഡിന്റെ വികസനത്തിന് തടസ്സമാകുമെന്ന വാദവുമുണ്ട്.പ്രദേശവാസികളുടെ ആവശ്യപ്രകാരം മഴക്കാലപൂർവ ശുചീകരണത്തിൻറെ ഭാഗമായാണ്
സ്റ്റാൻഡിനുള്ളിലെ കാടുമാറ്റിയതെന്ന് നഗരസഭാ ചെയർമാൻ കെ.എം.ലാജി പറഞ്ഞു. ഭാവി
യിൽ ഷീ ലോഡ്ജ് ഉൾപ്പെടെയുള്ളപദ്ധതികളും ഇവിടെ വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. വൃക്ഷത്തൈകൾ പിഴുതുമാറ്റിയതിനെതിരേ പരിസ്ഥിതി പ്രവർത്തകരുടെയും, വിവിധ സംഘടനകളുംപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.