തിരുവനന്തപുരം: ജില്ലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു അറിയിച്ചു. ജലവുമായി സമ്പർക്കത്തിൽ വരുന്ന ജോലി ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണം. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ, ശുചീകരണ തൊഴിലാളികൾ, കെട്ടിടനിർമ്മാണ തൊഴിലാളികൾ തുടങ്ങി ജലവുമായി സമ്പർക്കത്തിൽ വരുന്നവർ പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഇത് സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കും.
രോഗലക്ഷണങ്ങൾ
- കടുത്ത പനി
- തലവേദന
- പേശി വേദന
- വിറയൽ
- കണ്ണിന് ചുവപ്പ്
- മൂത്രത്തിന് മഞ്ഞനിറം
ശ്രദ്ധിക്കാൻ
- കൃഷിയിടങ്ങളിലും മലിനജലത്തിലും ജോലി ചെയ്യുന്നവർ കാലുറ, കൈയുറ എന്നിവ ധരിക്കണം
- കൈകാലുകളിൽ മുറിവുള്ളവർ ജലവുമായുള്ള സമ്പർക്കം ഒഴിവാക്കണം
- മലിനജലത്തിൽ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്
- കുട്ടികൾ മലിനജലത്തിൽ ഇറങ്ങരുത്
- എലികൾ പെരുകുന്നത് ഒഴിവാക്കണം