antony-raju

തിരുവനന്തപുരം: സ്ത്രീധന പീഡനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിനുത്തരവാദിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺകുമാറിനെതിരെ അന്വേഷണറിപ്പോർട്ട് കിട്ടിയാലുടൻ വകുപ്പുതല നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി. പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഇന്നലെ ശാസ്താംകോട്ടയിലെ വിസ്മയയുടെ മാതാപിതാക്കളെ സന്ദർശിച്ച ചെന്നിത്തല മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.