ksta

കാട്ടാക്കട: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ വീട്ടിലൊരു വിദ്യാലയം പദ്ധതി പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ കുറ്റിച്ചൽ ബ്രാഞ്ച് സമാഹരിച്ച 15 പൾസ് ഓക്സിമീറ്റർ എം.എൽ.എയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ ഏറ്റുവാങ്ങി. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എലിസബത്ത് സെൽവരാജ്, സംഘടന ജില്ലാ ജോയിന്റ് സെക്രട്ടറി പ്രസാദ് രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എ. മിനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. രതിക, ജില്ലാ കമ്മിറ്റിയംഗം ടി.എസ്.അജി, എം ആർ.രതീഷ്കുമാർ, മഹിളാ കമ്മിറ്റി കൺവീനർ എസ്.ജെ.സൂര്യ എന്നിവർ പങ്കെടുത്തു.

caption: കെ.എസ്.ടി.എ.യുടെ വീട്ടിലൊരു വിദ്യാലയം പദ്ധതി അഡ്വ. ജി. സ്റ്റീഫൻ.എം.എൽ.എ പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്യുന്നു