general

ബാലരാമപുരം: ഓൺലൈൻ വ്യാപാരത്തിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബാലരാമപുരത്ത് കെ. ആൻസലൻ എം.എൽ എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം നേമം ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എം. ഷാനവാസ്, നേമം ഏരിയ സെക്രട്ടറി എസ്.കെ. സുരേഷ് ചന്ദ്രൻ, നേതാക്കളായ. എ.അബ്ദുൾ സലാം, സിറാജുദീൻ,ജെ.നവാസ്,സലിം എന്നിവർ സംസാരിച്ചു.കെ.സുരേന്ദ്രൻ സ്വാഗതവും എസ്. രാജശേഖരൻ നന്ദിയും പറഞ്ഞു. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക,ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ നടത്തുന്ന വൻ നികുതി വീട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.