തിരുവനന്തപുരം: കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ അന്തരിച്ച പൂവച്ചൽ ഖാദറിന്റെ മൃതദേഹം പൂവച്ചൽ പേഴുംമൂട് കുഴിയങ്കോണം ജുമാമസ്ജിദിൽ സംസ്ഥാന ബഹുമതികളോടെ കബറടക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂവച്ചൽ പഞ്ചായത്ത് ഓഫീസിൽ കൊണ്ടുവന്ന മൃതദേഹം അൽപ്പനേരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനത്തിന് വച്ചു. എം.എൽ.എമാരായ എെ.ബി.സതീഷ്, ജി.സ്റ്റീഫൻ, കവി മുരുകൻ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്ത് പ്രസിഡൻറ് സനൽകുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.