പാലോട്: നന്ദിയോട് പച്ച.ഗവ എൽ പി സ്കൂളിലെ 22 കുട്ടികൾക്ക് സിം കാർഡും ഒരു മാസത്തേക്കുള്ള റീചാർജ്ജ് കൂപ്പണോടു കൂടിയ സ്‌മാർട്സ് ഫോണുകളുടെ വിതരണം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ രാധാ ജയപ്രകാശ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാജിലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു, വാർഡ് അംഗങ്ങളായ അരുൺ,രാജേഷ്, പാലോട് ബി.പി.ഒ ബിച്ചു, സീനിയർ അസിസ്റ്റന്റ് അംബിക എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷൈജ. കെ.എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആത്മരാജ് നന്ദിയും പറഞ്ഞു.