ബാലരാമപുരം: ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ നെയ്യാറ്റിൻകരമേഖലാ കമ്മിറ്റി വസ്ത്ര വ്യാപാരികളുടെ മക്കൾക്കും സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടെ മക്കൾക്കും ഓൺലൈൻ പഠനത്തിന് സഹായമായി മൊബൈൽ ഫോൺ നൽകുന്നു. നെയ്യാറ്റിൻകര മേഖലയിലെ 20 കുട്ടികൾക്കാണ് ഈ സഹായം ലഭ്യമാക്കുന്നത്. പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ നിർദ്ധനരായ രക്ഷിതാക്കളുടെ കുട്ടികൾക്കാണ് മുൻഗണന. കടയുടമയും മേഖലാ കമ്മിറ്റിയംഗവും സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ 23നകം സമർപ്പിക്കണം. ഫോൺ: 8086291672, 9447555402, 9495363218, 9388691654.