നെടുമങ്ങാട്: നഗരസഭ കൗൺസിലർ പി.രാജീവിന്റെ നേതൃത്വത്തിൽ തോട്ടുമുക്ക് പൊതുജന ഗ്രന്ഥശാലയിൽ എട്ടു വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോണും പൂവത്തൂർ ആരോഗ്യ സബ് സെന്ററിൽ പി.പി.ഇ കിറ്റും മാസ്‌കും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജയുടെ അദ്ധ്യക്ഷതയിൽ പി. രാജീവ് സ്വാഗതം പറഞ്ഞു. മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, കെ. റഹിം, പി.എ. ഷുക്കൂർ, സ്റ്റാൻഡിംഗ് കമ്മിറ്റിപേഴ്സൺമാരായ സിന്ധു, വസന്തകുമാരി കൗൺസിലർ എസ്. ശ്യാമള , റീജ, അസീല, രാമചന്ദ്രൻ, പ്രശാന്ത്, എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.എസ്. മോഹനൻ നന്ദി പറഞ്ഞു.