photo

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോകുന്നതിനിടയിൽ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിഞ്ഞ് കാണാതായ മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്റ്റീഫന്റെ മകൻ ക്രിസ്റ്റിൻരാജി (19) ന് വേണ്ടി സ്കൂബാ ഡൈവേഴ്‌സ് സംഘമെത്തി തെരച്ചിൽ നടത്തി. സ്കൂബ ടീമിന്റെ തെരച്ചിലിലും ക്രിസ്റ്റിൻരാജിനെ കണ്ടെത്താനായില്ല.

ഇക്കഴിഞ്ഞ ജൂൺ 18ന് വെളുപ്പിനായിരുന്നു അപകടം. ക്രിസ്റ്റി രാജിനൊടൊപ്പമുള്ള മറ്റ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റൽ പൊലീസിന്റെയും തെരച്ചിൽ നടക്കുന്നുണ്ട്. തീരദേശ ഗവേഷകനായ ഡോ. ജോൺസൻ ജമന്റ്, മര്യനാട് ഇടവക വികാരി ഫാ. സൈറസ് കളത്തിൽ എന്നിവരുടെ ശ്രമഫലമായാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂബാ ടീമിനെ എത്തിച്ച് തെരച്ചിൽ നടത്തിയത്.