തിരുവനന്തപുരം: കേരള സർവകലാശാല 28ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ/ബി.എസ്‌സി./ബി.കോം. സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷകൾക്ക് നെയ്യാറ്റിൻകര കുളത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പരീക്ഷാ കേന്ദ്രമാക്കി തിരഞ്ഞെടുത്തവർക്ക് കുളത്തൂർ ഗവ. ഹൈസ്‌കൂൾ ആയിരിക്കും പരീക്ഷാകേന്ദ്രം.