വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി കൃഷിയിറക്കിയ ഇടവാൽ ഏലായിലെ കൊയ്ത്ത് ഉത്സവം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ, വൈസ് പ്രസിഡന്റ് സിമി, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരി, വൈസ് പ്രസിഡന്റ് ജീവൽ കുമാർ, വാർഡ് മെമ്പർ വീരേന്ദ്ര പ്രസാദ്, കൃഷി അസി:ഡയറക്ടർ അനിൽ കുമാർ, കൃഷി ഓഫീസർ ആശ എന്നിവർ പങ്കെടുത്തു. ഐശ്വര്യ ഇനത്തിൽപ്പെട്ട നെല്ലാണ് കർഷകനായ മോഹനന്റെ 20 സെന്റിൽ ഇറക്കിയത്.