pin

തിരുവനന്തപുരം: മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ജൂലായ് ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾക്കെല്ലാം വാക്‌സിനേഷൻ ലഭ്യമായതിനാലാണ് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. കോളേജ് വിദ്യാർത്ഥികൾക്കും ഉടൻ വാക്‌സിൻ നൽകി കോളേജുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. 18 വയസു മുതൽ 23 വരെയുള്ളവരെ പ്രത്യേക വിഭാഗമായി തിരിച്ച് വാക്‌സിൻ നൽകും. വിദ്യാർത്ഥികൾക്കെല്ലാം രണ്ടും ഡോസും നൽകിയാൽ നല്ല അന്തരീക്ഷത്തിൽ കോളേജുകൾ തുറക്കാനാവും. സ്‌കൂൾ അദ്ധ്യാപകരുടെ വാക്‌സിനേഷനും മുൻഗണന നൽകി പൂർത്തിയാക്കും. കുട്ടികളുടെ വാക്‌സിൻ ഏതാനും മാസങ്ങൾക്കകം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കായി തദ്ദേശ സ്ഥാപനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ രജിസ്‌ട്രേഷൻ ചെയ്തു വരുന്നുണ്ട്. കൊവാക്‌സിൻ പുതിയ സ്റ്റോക്ക് ലഭ്യമായതായും രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്ക് അതു നൽകി തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​കും​:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്താം​ക്ളാ​സ് ​പ​രീ​ക്ഷാ​ഫ​ലം​ ​വ​രു​മ്പോ​ൾ​ ​കു​ട്ടി​ക​ളു​ടെ​ ​സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ആ​ൻ​ഡ് ​കൗ​ൺ​സ​ലിം​ഗ് ​സെ​ൽ​ ​പ്ര​ത്യേ​ക​ ​കൗ​ൺ​സ​ലിം​ഗ് ​സെ​ഷ​നു​ക​ൾ​ ​ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​പ്രോ​ഗ്രാം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​അ​ഞ്ചു​ദി​വ​സ​ത്തെ​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​പ്രോ​ഗ്രാ​മാ​ണ് ​ആ​രം​ഭി​ച്ച​ത്.