തിരുവനന്തപുരം: യു.എ.ഇയിലേക്ക് പോകുന്ന യാത്രക്കാർ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി നിബന്ധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഇതിനുള്ള കൊവിഡ് മോളിക്യുലർ ടെസ്റ്റിംഗ് ലബോറട്ടറി തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘമാണിത് നടത്തുക. അനുമതി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.