petrol-price

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉന്തുവണ്ടി സമരം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ശാസ്‌തമംഗലം വനജൻ, ശാസ്‌തമംഗലം ദേവൻ നായർ, മണക്കാട് രജിത്‌ലാൽ, വട്ടിയൂർക്കാവ് വിനുലാൽ, വിജികുമാർ, തൊളിക്കോട് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.