തിരുവനന്തപുരം : തിരുവനന്തപുരം മുസ്ളിം അസോസിയേഷനിലെ കൊവിഡ് കാലത്ത് മരണപ്പെട്ട അംഗങ്ങളെയും ഭാരവാഹികളെയും മുൻ ഭാരവാഹികളെയും അനുസ്മരിക്കുന്നതിന് വെബിനാർ സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ അദ്ധ്യക്ഷത വഹിച്ചു.

മുൻ മന്ത്രി എം.എം. ഹസൻ, ഇ.എം. നജീബ്, കായിക്കര ബാബു, അഡ്വ. എ. അബ്ദുൽ ഖരീം, പി.എസ്. അബ്ദുൾ ലത്തീഫ്, ഖാജാ മുഹമ്മദ്, ഡോ. കായംകുളം യൂനുസ്, പ്രൊഫ. ഇബ്രാഹിം റാവൂത്തർ, എ. സൈനൂദ്ദീൻ ഹാജി, പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി, ഡോ. വി. പി. ശുഹൈബ് മൗലവി, അഡ്വ. എം.എ. സിറാജ്, പ്രൊഫ. ഹാഷിം, ഹംസ എ തെന്നൂർ, മോഡേൺ അബ്ദുൽ ഖാദർ സാഹിബ് എന്നിവരും സംസാരിച്ചു.