തിരുവനന്തപുരം: നേമം കോൺഗ്രസ് സേവാദൾ നേമം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നും മാസ്‌ക് വിതരണവും തിരുവല്ലം ജംഗ്ഷനിൽ സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് എ. നൗഷാദ് ബ്ളോക്ക് പ്രസിഡന്റ് ജയേന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന സെക്രട്ടറി പുഞ്ചക്കരി രമേഷ്, സേവാദൾ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തിരുവല്ലം മണ്ഡലം ചാർജ് വഹിക്കുന്ന സുമേഷ്, ബ്ളോക്ക് സെക്രട്ടറിമാരായ കർണ്ണൻ, ബാലചന്ദ്രൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീർ, മുൻ ബ്ളോക്ക് സെക്രട്ടറി സതീഷൻ എന്നിവർ പങ്കെടുത്തു.