തിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലയിൽ 43 കേന്ദ്രങ്ങളിൽ നില്പ് സമരം നടത്തി. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാജ്ഭവന് മുന്നിൽ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കെ.എസ്. സനൽകുമാർ, കെ. ജയകുമാർ, വിനോബതാഹ, കൃഷ്ണകുമാർ, പി. ശ്യാംകുമാർ, കോരാണി ഷിബു, എം. പോൾ, പി.എസ്. പ്രസാദ്, കുറ്റിച്ചൽ റജി, കെ.ബിന്നി, എ.വി. ഇന്ദുലാൽ, തിരുവല്ലം മോഹനൻ, വർഗീസ്, സജയകുമാർ, നന്ദിയോട് ബാബു, കരകുളം ജയചന്ദ്രൻ, എൻ.ഐ.സുധീഷ് കുമാർ, പേട്ട സജീവ്, വിതുര മനോഹരൻ, വർക്കല ശശികുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരം ഉദ്ഘാടനം ചെയ്‌തു.