കൊല്ലം: സിസ്റ്റേഴ്‌സ് ഒഫ് ദ ഹോളി ക്രോസ്, കൊട്ടിയം കോൺവെന്റിലെ സിസ്റ്റർ മേരി ജോസഫിൻ ഫെർണാണ്ടസ് (72) നിര്യാതയായി. കൊല്ലം കരിത്തുറ ഇടവകയിൽ പരേതരായ ജോസഫ് ഫെർണാണ്ടസിന്റെയും മർസെലീനഫെർണാണ്ടസിന്റെയും മൂത്ത മകളാണ്. കൊല്ലം രൂപതയിലെ രൂപതാ ഓഫീസിലും മതബോധന കേന്ദ്രത്തിലും കൊട്ടിയം മൈനർ സെമിനാരിയിലും സേവനം അനുഷ്ഠിച്ചു. എറണാകുളം, ആലപ്പുഴ, വിരുതനഗർ, ബംഗളൂരു, കൊല്ലം, കൊട്ടിയം എന്നിവിടങ്ങളിലെ കോൺവെന്റുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.