വെഞ്ഞാറമൂട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് എംപ്ലോയീസ് കോൺഫെഡറേഷൻ ഉള്ളൂർ ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. ഫോണുകൾ ഗ്രൂപ്പ് സെക്രട്ടറി പിരപ്പൻകോട് മധു ദേവസ്വം ബോർഡ് അംഗം തങ്കപ്പന് കൈമാറി. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രൂപ്പ് ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ ഗ്രൂപ്പ് പ്രസിഡന്റ് മണികണ്ഠൻ പോറ്റി, പേഴ്സണൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്, എ.ഒ രാഗിണി, സംസ്ഥാന കമ്മിറ്റിയംഗം വിനോജ ബാബു, മുൻ ഗ്രൂപ്പ് പ്രസിഡന്റ് ഉദയകുമാർ, ജോയിൻ സെക്രട്ടറിമാരായ മനോജ്, രാജീവ്, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.