മടവൂർ: സി.എൻ.പി.എസ് ഗവൺമെന്റ് എൽ.പി.എസിലെ വായന വാരാഘോഷത്തോടനുബന്ധിച്ച് പി.എൻ. പണിക്കർ അനുസ്മരണവും വെർച്വൽ ലൈബ്രറി ഉദ്ഘാടനവും എം.എൽ.എ വി.ജോയി നിർവഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ, പി.ടി.എ പ്രസിഡന്റ് എൻ.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.ദീപ, മടവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രവീന്ദ്രൻ ഉണ്ണിത്താൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു ദേവ്, വൈസ് പ്രസിഡന്റ് റസിയ .ബി.എം, വാർഡ് മെമ്പർമാരായ എം.എസ്. റാഫി, സിമി സതീഷ്, മടവൂർ സന്തോഷ്, ടീച്ചർ ഇൻ ചാർജ് ബിന്ദു, സ്റ്റാഫ് സെക്രട്ടറി ഷാഹിന എന്നിവർ പങ്കെടുത്തു.