nadeel-ulsavam-ulghadanam

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ വടക്കേവയൽ പത്തേക്കർ ഏലായിൽ ഇത്തവണയും കൃഷിയിറക്കി. പാടശേഖരത്തിൽ നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വടക്കേവയൽ സ്വാശ്രയ സഹകരണ ​ഗ്രൂപ്പ് രൂപീകരിച്ചാണ് നെൽക്കൃഷി ആരംഭിച്ചത്. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നാവായിക്കുളം ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബേബീ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. സാബു, കർഷകത്തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റ് എൻ. രവീന്ദ്രൻ ഉണ്ണിത്താൻ, കർഷക സംഘം സംസ്ഥാനകമ്മിറ്റിയംഗം എസ്. ഹരിഹരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കാർഷിക ​ഗ്രൂപ്പ് സെക്രട്ടറി രാകേഷ് സ്വാ​ഗതവും പ്രസിഡന്റ് സുരേഷ് ബാബു നന്ദിയും പറഞ്ഞു.