kmurali

മുടപുരം: കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെയും നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തു. 36ാം ദിവസത്തെ വിതരണോദ്‌ഘാടനം കെ. കരുണാകരൻ സ്റ്റഡി സെന്റർ സംസ്ഥാന ചെയർമാൻ കെ. മുരളീധരൻ എം.പി നിർവഹിച്ചു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ മണ്ഡലം ചെയർമാനുമായ ബിജു കിഴുവിലം അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹാഷിം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് എസ്. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് ഷമീർ, ഒ.ഐ.സി.സി നേതാവ് നൗഷാദ്, പഞ്ചായത്ത് മെമ്പർ സെലീ, സബീർ, അനിൽ നവാസ്, റഫീഖ്, സജീവ്, അശ്വിൻ, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.