aisha

സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവഹിച്ച ആയിശ വെഡ്‌സ് ഷമീർ ജൂലായ് 9ന് ഒൻപത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും. ഹൈ ഹോപ്‌സ് എന്റർടെയ്‌ൻമെന്റ്സ്, ഫസ്റ്റ് ഷോസ്, സീനിയ, ലൈംലൈറ്റ്, റൂട്ട്‌സ്, കൂടെ, എ.ബി.സി ടാക്കീസ്, മൂവിവുഡ്, തിയേറ്റർ പ്‌ളേ തുടങ്ങിയ പ്ളാറ്റുഫോമുകളിലാണ് എത്തുക.ഏറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.മൻസൂർ മുഹമ്മദ്, സൗമ്യ മല്ലയ്യ, ശിവജി ഗുരുവായൂർ, വിനോദ് കെടാമംഗലം എന്നിവരാണ് പ്രധാന താരങ്ങൾ. വാമ എന്റർടെയ്ൻ‌മെന്റ്സിന്റെ ബാനറിൽ സാക്കിർ അലിയാണ് നിർമ്മാണം. ഛായാഗ്രഹണം ലിപിൻ നാരായണൻ. എഡിറ്റിംഗ്: ഹണീബി.